---പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍---

Monday, April 11, 2011

പിന്നാമ്പുറം...3

വിദ്യാഭ്യാസവും ജോലിയും

വസൂരി പിടിപ്പെട്ടതു കൊണ്ടാവാം ഞാന്‍ സംസാരിച്ചാല്‍ ആര്‍ക്കും മനസ്സിലാകുമായിരുന്നില്ല. അതു കൊണ്ട് എന്നെ സ്ക്കൂളില്‍ ചേര്‍ത്തത് ആറാം വയസ്സിലാണ്. പുല്ലംപറമ്പിനടുത്ത പ്രൈമറി സ്കൂളിലും എന്‍റെ വീടിനടുത്തെ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയിലുമാണു പ്രാഥമിക വിദ്യാഭ്യാസം(1982 - 1986).പിന്നീട് അഞ്ചാം ക്ലാസ്സ് മുതല്‍ ഒന്‍പതാം ക്ലാസ്സ് വരെ നീണ്ട ഏഴു വര്‍ഷം എടയൂര്‍ ഐ.ആര്‍.എസ്സിലായിരുന്നു വിദ്യാഭ്യാസം(1986 - 1993).അന്ന് ഐ.ആര്‍.എസ്സിനു ഗവണ്‍മെന്‍റെ അംഗീകാരം ഇല്ലാത്തതു കൊണ്ട് പതിനേഴാം വയസ്സിലായിരുന്നു എസ്.എസ്.എല്‍.സി ഏഴുതിയിരുന്നത്.(അല്‍ ഹംദുലില്ലാഹ്, ഇന്ന് എടയൂര്‍ ഐ.ആര്‍.എസ്സിനു എല്‍.കെ.ജി മുതല്‍ +2 വരെ ഗവണ്‍മെന്‍ര്‍ അംഗീകാരം ഉണ്ട്). ഒന്‍മ്പതാം ക്ലാസില്‍ ഞാന്‍ തോറ്റതുകാരണം ഐ.ആര്‍.എസ്സില്‍ നിന്നും പടിയിറങ്ങി. ആ വര്‍ഷം തന്നെ എന്‍റെ കൂട്ടുകാരോടൊപ്പം എനിക്കും എസ്.എസ്.എല്‍.സി പാസാകണമെന്ന വാശിയോടെ ഞാന്‍ വളാഞ്ചേരി പ്രതിഭാ ആട്സ് & സയന്‍സ് കോളേജില്‍ ചേരുകയും 1994 മാര്‍ച്ചില്‍ ഞാന്‍ എസ്.എസ്.എല്‍.സി പാസാവുകയും ചെയ്തു.പിന്നീട് ശാന്തപുരം അല്‍ ജാമിഅയില്‍ (അന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജ്ജാണ്)ഉസൂലുദ്ധീന്‍ കോഴ്സിന്‍ ചേരുകയും മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷം അവിടം വിടുകയും ചെയ്തു(1994 - 1997).ഇത്രയുമാണെന്‍റെ ഔദോയിക വിദ്യാഭ്യാസം.

ശാന്തപുരം ഇസ്ലാമിയാ കൊളേജ്ജില്‍ നിന്നും പോന്നതിനു ശേഷം എടയൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ അദ്ധ്യാപകനായും എടയൂര്‍ മസ്ജിദുല്‍ ഇലാഹിയില്‍ ഇമാമായും മൂന്നു വര്‍ഷം (1997-2000)സേവനം ചെയ്തു.തുടര്‍ന്ന് കോട്ടക്കലിനടുത്ത് ഒതുക്കുങ്ങലില്‍ അല്‍ ഇഹ്സാന്‍ ഇസ്‌ലാമിക് സ്കൂളില്‍ അദ്ധ്യാപകനായി മൂന്നു വര്‍ഷവും(2000-2003) സേവനം ചെയ്തു.ഇതേ കാലയളവില്‍ മലപ്പുറം കൂട്ടിലങ്ങാടി അന്‍സാറുല്‍ ഇസ്ലാം മദ്‌റസയിലും അദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.ഇതിനിടക്ക് 2001 ഫെബ്രുവരി 9 നു എന്‍റെ നിക്കാഹ് കഴിഞ്ഞു.(വധു, മലപ്പുറം കൂട്ടിലങ്ങാടി വലിയകത്ത് ഇമ്പിച്ചി കോയ തങ്ങള്‍ മകന്‍ ഹമീദ് ഹുസൈന്‍റെ മകള്‍ റൈഹാന).2001 മെയ് 13 നായിരുന്നു കല്ലിയാണം.(അന്നു തന്നെ യായിരുന്നു പതിനൊന്നാം നിയമസഭാ തെരഞ്ഞടുപ്പ് ഫല പ്രക്യാപനവും.യു.ഡി.എഫ് ജയിക്കുകയും എ.കെ. ആന്റണി യുടെ നേത്ര്ത്തത്തിലുള്ള യു.ഡി.എഫ് മന്ത്രി സഭ അധികാരമേല്‍ക്കുകയും ചെയ്തു).
പിന്നീട് മലപ്പുറം കൂട്ടിലങ്ങാടി വി.കെ.എന്‍റെര്‍പ്രൈസ്സില്‍ എക്കൌടെന്‍റായി മൂന്നു വര്‍ഷവും(2003-2006) സേവനം ചെയ്തു.ശേഷം 2006 ല്‍ വളാഞ്ചേരിയില്‍ ഒയാസീസ് എന്‍റെര്‍പ്രൈസ്സ് എന്ന പേരില്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയും മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്തതിനാല്‍ 2008 ല്‍ സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു.2008 മെയ് 28 നു ഒട്ടേറെ പ്രതീക്ഷകളുമായി മാമല നാട്ടിന്‍ നിന്നും മരുഭൂമിയിലേക്കു പറന്നു.

ഫ്രീ വിസക്കാണു വന്നതെങ്കിലും സൌദിയിലെത്തിയതിന്‍റെ പിറ്റേ ദിവസം(2008 മെയ് 31)തന്നെ എന്‍റെ കൂട്ടുകാരുടെ പ്രാത്ഥനയുടെ ഫലമായും അതിലുപരി ദൈവാനുഗ്രഹം കൊണ്ടും ഹാഇലില്‍ കംമ്പ്യൂനെറ്റ് എന്ന കംപ്യൂട്ടര്‍ കടയില്‍ സെയില്‍സ് മേനായി ജോലിക്കു കയറിയെങ്കിലും രണ്ടു മാസത്തിനു ശേഷം തൊട്ടടുത്തുള്ള അമീര്‍ നെറ്റ് ലേക്ക്(ഇന്‍റെര്‍ നെറ്റ് കഫെ)മാറി.ഈ രണ്ട് സ്ഥാപനങ്ങളും ജേഷ്ടാനുജന്‍മാരയ സഊദികളുടെതാണ്.ഇന്‍റെര്‍ നെറ്റ് കഫെയില്‍ ആറു മാസം ജോലി ചെയ്തതിനു ശേഷം ഹാഇല്‍ സിറ്റിയില്‍ മജ്തറുല്‍ വത്വനി(ലോട്ടോ എന്നാണറിയപ്പെടുക) എന്ന സ്പോട്സ് കടയില്‍ സെയില്‍സ് മേനായി അഞ്ചു മാസം ജോലി ചെയ്തു. ലേബര്‍ പ്രശ്നം കാരണം തിരിച്ച് അമീര്‍ നെറ്റിലെക്ക്(ഇന്‍റെര്‍ നെറ്റ് കഫെ)തന്നെ തിരിച്ചു പോന്നു.ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി ഇന്‍റെര്‍ നെറ്റ് കഫെയില്‍ തന്നെ ജോലി ചെയ്യുന്നു.ഇനിയും പുതിയ മേച്ചില്‍ പുറങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്‍ ഈയുള്ളവന്‍.

അടുത്ത ലക്കം "കടലിനക്കരെ"..

0 comments :

Post a Comment